ന്യൂഡൽഹി: കേന്ദ്ര നിയമമെന്ന നിലയിൽ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമമായ യു.എ.പ ി.എയിലെ വ്യവസ്ഥകൾ കേരളത്തിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അങ്ങെന ചെയ്യുേമ്പാൾതന്നെ, കോഴിക്കോട്ട് ഈ നിയമപ്രകാരം അറസ്റ്റിലായ രണ്ടു വിദ്യാർഥികളുടെ കാര്യത്തിൽ എത്രത്തോളം ആശ്വാസം നൽകാമെന്നാണ് സർക്കാറും പാർട്ടിയും ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ എല്ലാ പ്രായക്കാരികളെയും പ്രവേശിപ്പിക്കണമെന്നുതന്നെയാണ് പാർട്ടി നിലപാട്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും കാര്യത്തിൽ സ്ത്രീതുല്യതയുടെ സമീപനമാണ് പാർട്ടിക്ക്. ശബരിമല വിധിയിൽ അവ്യക്തതയുള്ളതിനാൽ സുപ്രീംകോടതിയിൽനിന്ന് വ്യക്തത തേടാൻ തീരുമാനിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു യെച്ചൂരി. ശബരിമല, യു.എ.പി.എ വിഷയങ്ങളിൽ സി.പി.എം പ്രതിരോധത്തിലായിരിക്കേ, അതേക്കുറിച്ച് ഉയർന്ന ചോദ്യങ്ങളിൽ കേരള സർക്കാറിനെ ന്യായീകരിക്കാൻ യെച്ചൂരിക്ക് ഏറെ പണിപ്പെടേണ്ടി വന്നു.
യു.എ.പി.എ നിയമം വ്യാപകമായ ദുരുപയോഗത്തിന് ഇടയാക്കുന്നുണ്ടെന്ന് യെച്ചൂരി പറഞ്ഞു. യു.എ.പി.എക്ക് സി.പി.എം എതിരാണ്. അതേസമയം, അത് രാജ്യത്തെ നിയമവുമാണ്. അത് അംഗീകരിച്ച് നടപ്പാക്കാതെ മുന്നോട്ടു പോകാനാവില്ല.
എൻ.ഐ.എ പോലുള്ള കേന്ദ്ര ഏജൻസികളല്ല, സംസ്ഥാന പൊലീസാണ് രണ്ടു വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അതേക്കുറിച്ച് സംസ്ഥാന സർക്കാറിനോട് പരാതിപ്പെടണമെന്നായി യെച്ചൂരിയുടെ മറുപടി. കേന്ദ്രനിയമം അതേപടി നടപ്പാക്കുകയാണോ മനുഷ്യത്വ സമീപനം സ്വീകരിക്കുകയാണോ ജനാഭിമുഖ്യമുള്ള പാർട്ടിയും സർക്കാറും ചെയ്യേണ്ടതെന്ന ചോദ്യത്തിന് യെച്ചൂരിക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല.
കേന്ദ്രം കാർക്കശ്യം കാട്ടുന്ന ജമ്മു-കശ്മീരിൽ പാർട്ടി നേതാവ് യൂസുഫ് തരിഗാമിക്കു വേണ്ടി ഹേബിയസ് കോർപസുമായി സുപ്രീംകോടതിയെ സമീപിച്ച യെച്ചൂരി കേരളത്തിലെ യു.എ.പി.എ പ്രയോഗം ന്യായീകരിക്കുന്നതിനെക്കുറിച്ച ചോദ്യത്തിൽനിന്നും ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.