തെരഞ്ഞെടുപ്പ് വിജയത്തിനായി ഏതറ്റം വരെയും പോകും എന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തർ പ്രദേശിലെ ബി.ജെ.പി കൗൺസിലർ. ഉത്തർപ്രദേശിൽ ബി.ജെ.പിയെ പിന്തുണക്കാത്തതിന്റെ പേരിൽ കാൺപൂരിൽ നിന്നുള്ള ബി.ജെ.പി കൗൺസിലറായ രാഘവേന്ദ്ര മിശ്രയാണ് വയോധികനെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തിയത്.
ഭീഷണി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വയോധികൻ തന്‍റെ അമ്മാവനാണെന്നും കുടുംബ പ്രശ്‌നം പരിഹരിക്കുകയാണെന്നും രാഘവേന്ദ്ര മിശ്ര പറഞ്ഞു. ആദ്യ വീഡിയോയിൽ മിശ്ര വയോധികന്‍റെ വസ്ത്രത്തിൽ പിടിച്ച് വലിച്ച്കൊണ്ട് ഭീഷണിപ്പെടുത്തുന്നതാണ് കാണുന്നത്. ഇതിന് മറുപടിയായി 'നിങ്ങളുടെ സർക്കാർ ഉത്തർപ്രദേശിൽ അധികാരത്തിൽ ഉള്ളതിനാൽ നിങ്ങൾക്ക് ഗുണ്ടായിസം കാണിക്കാമെന്ന്' വയോധികന്‍ പറയുന്നുണ്ട്.
തുടർന്നുവന്ന വിശദീകരണ വിഡിയോയിൽ തമാശയുടെ ഭാഗമായാണ് രംഗങ്ങൾ ചിത്രീകരിച്ചതെന്നാണ് മിശ്രയും വയോധികനും പറയുന്നത്. ഇതിൽ ഏത് വാദം വിശ്വസിക്കണമെന്ന സംശയത്തിലാണ് നാട്ടുകാർ. ഈ മാസം മുതൽ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.