യു.പി പൊലീസ് കേസ്; ട്വിറ്റർ എം.ഡിയുടെ ഹരജിയിൽ വിധി പറയുന്നത് നീട്ടി

ബംഗളൂരു: ഗാസിയാബാദ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉത്തര്‍പ്രദേശ് പൊലീസ് അയച്ച നോട്ടീസിനെതിരെ ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരി നല്‍കിയ ഹരജിയിൽ വിധി പറയുന്നത് കര്‍ണാടക ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ചൊവ്വാഴ്ച വിധി പറയുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച ജസ്​റ്റിസ് ജി. നരേന്ദര്‍ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരക്ക് വിധി പറയുമെന്ന് ചൊവ്വാഴ്ച അറിയിക്കുകയായിരുന്നു.

മനീഷ് മഹേശ്വരിയോട് ഗാസിയാബാദ് ലോനി ബോര്‍ഡര്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. ബംഗളൂരുവിലുള്ള തനിക്കിതിന് പ്രയാസമുണ്ടെന്നും വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ തയാറാണെന്നും അറിയിച്ചെങ്കിലും പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - UP police case; extended the verdict on twitter md appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.