ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണം;​ കർണ​െൻറ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ജാമ്യാപേക്ഷ അടിയന്തിരമായി  പരിഗണിക്കണമെന്ന കൊൽക്കത്ത  ​ൈഹകോടതി മുൻ ജഡ്​ജി സി.എസ്​ കർണ​​​​െൻറ ആവശ്യം സുപ്രീം കോടതി തള്ളി. ​ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​ കെഹാർ, ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചുഢ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ആവശ്യം നിരസിച്ചത്​. വിധിന്യായത്തിനെതിരെ വാക്കാലുള്ള ഒരു അപേക്ഷയും സ്വീകരിക്കുന്നത​െല്ലന്നു പറഞ്ഞാണ്​ ഹരജി തള്ളിയത്​. നേര​െത്ത, ജയിൽവാസം അനുഭവിക്കുകയാണെന്നും ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നും കർണ​​​െൻറ അഭിഭാഷകൻ മാത്യൂസ്​ ജെ. നെടുംപാറ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

െമയ്​ ഒമ്പതിനാണ്​ കോടതിയലക്ഷ്യ കേസിൽ കർണന്​ ആറുമാസം തടവു ശിക്ഷ വിധിക്ക​െപ്പട്ടത്​.  ഒരു മാസത്തോളമുള്ള ഒളിവു ജീവിതത്തിനു ശേഷം ജൂൺ 20ന്​ തമിഴ്​നാട്ടിലെ ഗസ്​റ്റ്​ ഹൗസിൽ നിന്നാണ്​ അദ്ദേഹം അറസ്​റ്റിലാകുന്നത്​.  നെഞ്ചുവേദന അനുഭവപ്പെടുന്നു​െവന്ന പരാതി​െയ തുടർന്ന്​ അദ്ദേഹത്തെ ജൂൺ 21 ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം തിരിച്ച്​ ജയിലി​േലക്ക്​ തന്നെ മാറ്റി.  

സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസിനും മറ്റു ജഡ്​ജിമാർക്കുമെതിരെ ആരോപണമുന്നയിച്ചതിനാണ്​ കർണനെതി​െര കോടതിയലക്ഷ്യ കുറ്റം ചുമത്തിയത്​. സുപ്രീം കോടതി ജയിൽ ശിക്ഷ വിധിച്ച ആദ്യ സിറ്റിങ്ങ്​ ജഡ്​ജിയായിരുന്നു കർണൻ. ജൂൺ 12നാണ്​ അദ്ദേഹം വിരമിച്ചത്​. ഒളിവിലിരി​െക്ക വിരമിച്ച ആദ്യ ജസ്​റ്റിസും കർണനാണ്​. 

Tags:    
News Summary - urgent hearing on bail: SC refuses plea by c s karnan -india news | madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.