ബല്ലിയ: വനിതാ ബ്രിഗേഡ് മേധാവി താരാദേവി ഉൾപ്പെടെ അഞ്ച് നക്‌സലുകളെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. സഹത്വാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബസന്ത്പൂർ ഗ്രാമത്തിൽ ഒളിവിൽ കഴിയവേയാണ് നക്സലുകളെ പിടികൂടിയത്.
ഇവരിൽനിന്ന് നക്സലൈറ്റ് സാഹിത്യങ്ങൾ, കൈയെഴുത്ത് സന്ദേശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. നിരോധിത സി.പി.ഐ മാവോയിസ്റ്റ് ഗ്രൂപ്പുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.
2005 മുതൽ നിരോധിത സംഘടനയുമായുള്ള ബന്ധവും ബീഹാറിലെ മധുബൻ ബാങ്ക് കവർച്ച കേസിലെ പങ്കാളിത്തവുമാണ് താരാദേവിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. നക്‌സലൈറ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും കർഷകരുടെ സംഘടന രൂപീകരിക്കുകയും ചെയ്ത സത്യപ്രകാശാണ് അറസ്റ്റിലായ മറ്റൊരാൾ.
പൂർവാഞ്ചൽ മേഖലയിൽ കമ്മറ്റിയും ഗ്രൂപ്പ് യോഗങ്ങളും വിളിച്ചുകൂട്ടി നക്സൽ സിൻഡിക്കേറ്റിന്റെ മുന്നേറ്റം ലക്ഷ്യമിട്ടു എന്നതാണ് അറസ്റ്റിലായവർക്കെതിരെയുള്ള കുറ്റങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.