ലഖ്നോ: മുത്തലാഖ് ജാമ്യമില്ല വകുപ്പുപ്രകാരമുള്ള കുറ്റകൃത്യമാക്കാനുള്ള കേന്ദ്രസർക്കാറിെൻറ കരടുബില്ലിന് അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.
മുത്തലാഖിലൂടെ വിവാഹമോചനം നടത്തുന്നവർക്ക് മൂന്നുവർഷം വരെ ശിക്ഷ ഉറപ്പുനൽകുന്നതാണ് കരടുബിൽ.
അതിനിടെ, കുവൈത്തിൽനിന്ന് മുത്തലാഖിലൂടെ വിവാഹമോചനം നടത്തിയെന്ന് 32കാരിയുടെ പരാതി. ഫത്തേപുർ ജില്ലയിൽ ദാലേൽഖേദ ഗ്രാമത്തിലെ സ്ത്രീയാണ് ഭർത്താവിനെതിരെ െപാലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. നവംബർ 24ന് കുവൈത്തിലുള്ള ഭർത്താവ് ഫോണിൽ വിളിച്ച് ‘തലാഖ്’ എന്ന് മൂന്നുതവണ ചൊല്ലി വിവാഹബന്ധം വേർപെടുത്തിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.