മുത്തലാഖ്: കേന്ദ്ര കരടുബില്ലിന് യു.പിയുടെ അംഗീകാരം
text_fieldsലഖ്നോ: മുത്തലാഖ് ജാമ്യമില്ല വകുപ്പുപ്രകാരമുള്ള കുറ്റകൃത്യമാക്കാനുള്ള കേന്ദ്രസർക്കാറിെൻറ കരടുബില്ലിന് അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.
മുത്തലാഖിലൂടെ വിവാഹമോചനം നടത്തുന്നവർക്ക് മൂന്നുവർഷം വരെ ശിക്ഷ ഉറപ്പുനൽകുന്നതാണ് കരടുബിൽ.
അതിനിടെ, കുവൈത്തിൽനിന്ന് മുത്തലാഖിലൂടെ വിവാഹമോചനം നടത്തിയെന്ന് 32കാരിയുടെ പരാതി. ഫത്തേപുർ ജില്ലയിൽ ദാലേൽഖേദ ഗ്രാമത്തിലെ സ്ത്രീയാണ് ഭർത്താവിനെതിരെ െപാലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. നവംബർ 24ന് കുവൈത്തിലുള്ള ഭർത്താവ് ഫോണിൽ വിളിച്ച് ‘തലാഖ്’ എന്ന് മൂന്നുതവണ ചൊല്ലി വിവാഹബന്ധം വേർപെടുത്തിയെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.