ന്യൂഡൽഹി: വാക്സിനേഷൻ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ മറ്റു ചുമതലകൾക്കായി നിയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി പെരുകുന്നതിനിടെ വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
Vaccine officials should not be given any other job - PMസംസ്ഥാനങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് സഹായവും മാർഗനിർദേശവും നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. രോഗ സ്ഥിരീകരണ തോത് 10 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതലായ ജില്ലകളെ തിരിച്ചറിയാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ഓക്സിജൻ സഹായമുള്ള ഐ.സി.യു കിടക്കകളേക്കാൾ രോഗികളുടെ എണ്ണം 60 ശതമാനത്തിൽ കൂടുതലാണെന്ന് മോദി ചൂണ്ടിക്കാട്ടി. റെംെഡസിവിർ ഉൾപ്പെടെ മരുന്നുകളുടെ ഉൽപാദനം അതിവേഗം വർധിപ്പിക്കും. ഏകദേശം 17.7 കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു. വാക്സിൻ പാഴാക്കുന്നത് സംബന്ധിച്ച സംസ്ഥാനതലത്തിലുള്ള പ്രവണതകളും യോഗത്തിൽ അവലോകനം ചെയ്തു. 45 വയസ്സിനു മുകളിലുള്ള അർഹരായ ജനസംഖ്യയുടെ 31ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡോസ് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. ലോക്ഡൗൺ ഉണ്ടെങ്കിലും ജനങ്ങൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കണം.
കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിർമല സീതാരാമൻ, ഡോ. ഹർഷ് വർധൻ, പീയൂഷ് ഗോയൽ, മൻസുഖ് മണ്ഡാവിയ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.