ചെന്നൈ: ഒരു കാലഘട്ടത്തിൽ നാടിനെ വിറപ്പിച്ച വനം കൊള്ളക്കാരൻ വീരപ്പെൻറ 17ാമത് ചരമവാർഷികദിനത്തിൽ ആദരാജ്ഞലിയർപ്പിക്കാൻ ജനക്കൂട്ടം. വീരപ്പെൻറ ഭാര്യ മുത്തുലക്ഷ്മി, മകൾ പ്രഭാവതി എന്നിവരടക്കം എത്തി പൂമാലകൾ സമർപിച്ചു.
ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി സന്ദർശനത്തിന് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മൂലക്കാട് റോഡിൽ ഏഴിടങ്ങളിലാണ് പൊലീസ് പിക്കറ്റ് സ്ഥാപിച്ചത്. സമാധി സന്ദർശിക്കുന്നവരുടെ പേരു വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.
2004 ഒക്ടോബർ 18നാണ് ധർമപുരി പാപ്പിരപ്പട്ടിയിൽ വീരപ്പനെ തമിഴ്നാട് ദൗത്യസേന വെടിവെച്ച് കൊന്നത്. മൃതദേഹം സേലം മേട്ടൂർ മൂലക്കാട്ടിൽ സംസ്ക്കരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ വീരപ്പെൻറ കുടുംബാംഗങ്ങളും മറ്റും ഇവിടെയെത്തി അജ്ഞലിയർപ്പിക്കുന്നത് പതിവായിരുന്നു.
മാവോ- നക്സൽ സംഘടന പ്രവർത്തകരും ചടങ്ങിൽ പെങ്കടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇൗ സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.