ന്യൂഡൽഹി: എം. വെങ്കയ്യ നായിഡു ഇന്ത്യയുടെ 13ാമത് ഉപരാഷ്ട്രപതി. ശനിയാഴ്ച നടന്ന വോെട്ടടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയും മുൻ കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു 272 വോട്ടിെൻറ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇതാദ്യമായി സംഘ്പരിവാർ പ്രത്യയശാസ്ത്രം പിൻപറ്റുന്നവരായി മാറി. മാത്രമല്ല, പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയുടെ അധ്യക്ഷ പദവിയും ഇതോടെ ബി.ജെ.പിക്കാവും. 19 പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയും മുൻ ബംഗാൾ ഗവർണറുമായ ഗോപാൽകൃഷ്ണ ഗാന്ധിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നിലവിലെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരിയുടെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും. പുതിയ ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ആഗസ്റ്റ് 11നാണ്.
വെങ്കയ്യ നായിഡുവിന് 516 േവാട്ടുകൾ ലഭിച്ചപ്പോൾ ഗോപാൽകൃഷ്ണ ഗാന്ധിക്ക് 244 വോട്ട് ലഭിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് ലഭിച്ചതിനെക്കാൾ 19 വോട്ട് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ലഭിച്ചത് നേട്ടമായി. വോട്ട് ചെയ്യാൻ അർഹതയുള്ള 785 എം.പിമാരിൽ 771 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 11 വോട്ടുകൾ അസാധുവായപ്പോൾ, 14 എം.പിമാർ വോട്ട് ചെയ്തില്ല. ഭരണപക്ഷവും പ്രതിപക്ഷവും എതിരാളികളുടെ വോട്ട് ലഭിച്ചതായി അവകാശപ്പെടുന്നുണ്ട്.
ബി.ജെ.പിയുടെ രണ്ട് എം.പിമാർ ആശുപത്രിയിൽ ആയതിനാൽ വോട്ട് ചെയ്തില്ല. വോെട്ടടുപ്പ് സമയം അവസാനിച്ചതിനു ശേഷം എത്തിയതിനാൽ കേരളത്തിൽനിന്നുള്ള മുസ്ലിം ലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പി.വി. അബ്ദുൽ വഹാബിെനയും വോട്ട് ചെയ്യാൻ അനുവദിച്ചില്ല. വിമാനം വൈകിയതാണ് കാരണമായി ഇരുവരും പറഞ്ഞത്.
പാർലമെൻറിലെ 62ാം നമ്പർ മുറിയിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ നടന്ന വോെട്ടടുപ്പിൽ 98.21 ശതമാനം ആയിരുന്നു പോളിങ് ശതമാനം. എൻ.ഡി.എ കക്ഷികളെ കൂടാതെ എ.െഎ.ഡി.എം.കെ, ടി.എസ്.ആർ, വൈ.എസ്.സി.പി എന്നീ പാർട്ടികളുടെ പിന്തുണയും നായിഡുവിന്ലഭിച്ചു. അതേസമയം, പ്രതിപക്ഷത്തുനിന്ന് ബി.ജെ.പി പക്ഷത്തേക്ക് മാറിയ നിതീഷ് കുമാറിെൻറ ജെ.ഡി-യു രാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ഗോപാൽകൃഷ്ണ ഗാന്ധിക്കാണ് വോട്ട് ചെയ്തത്. കൂടാതെ ബിജു ജനതാദൾ, ആർ.ജെ.ഡി, എൻ.സി.പി, ഇടതുപക്ഷ പാർട്ടികൾ എന്നിവയുടെയും ചില ചെറിയ പാർട്ടികളുടെയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചു.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ രഹസ്യ വോട്ടാണ് രേഖപ്പെടുത്തിയത്.
ഇരു സഭകളിലും തെരെഞ്ഞടുക്കപ്പെട്ടതും നാമനിർദേശം ചെയ്യപ്പെട്ടതും ഉൾെപ്പടെ 790 അംഗങ്ങളാണുള്ളത്. ഇരു സഭകളിലുമായി രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.