കസ്റ്റഡിയിലുള്ള ഗ്യാങ് ഷൂട്ടറുടെ വിഡിയോ വൈറലായി: പൊലീസുകാർക്ക് സസ്‌പെൻഷൻ

മുംബൈ: പൊലീസ് കസ്റ്റഡിയിലുള്ള ഗ്യാങ് ഷൂട്ടറുടെ വിഡിയോ വൈറലായതിന് പിന്നാലെ പൊലീസുകാർക്ക് സസ്‌പെൻഷൻ. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഷാർപ്പ് ഷൂട്ടറായ യോഗേഷിന്റെ വിഡിയോ വൈറലായതിനെ തുടർന്നാണ് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രാദേശിക മാധ്യമപ്രവർത്തകരുമായി ഷാർപ്പ് ഷൂട്ടർ യോഗേഷ് സംസാരിക്കുന്നത് വിവാദമായിരുന്നു. മഥുര സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിഡിയോയിൽ മഥുരയിൽ നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന് ഷൂട്ടർ പറഞ്ഞിരുന്നു.

മുംബൈയിൽ വെടിയേറ്റ് മരിച്ച ബാബ സിദ്ദിഖിയെക്കുറിച്ചും അയാൾ മൊഴി നൽകിയിരുന്നു. റിഫൈനറി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റംസനേഹി, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ സഞ്ജയ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡൽഹിയിൽ കൊലപാതകക്കേസിൽ ഉൾപ്പെട്ട യോഗേഷിനെ ഡൽഹി സ്‌പെഷൽ സെല്ലും മഥുര പൊലീസും സംയുക്തമായി വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ലോറൻസ് ബിഷ്‌ണോയ്-ഹാഷിം ബാബ സംഘത്തിന്റെ വെടിയേറ്റ യോഗേഷിനെ മഥുര പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഡൽഹി പൊലീസിന്റെ സ്​പെഷൽ സെൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിനിടെ ബാബ സിദ്ദിഖിയുടെ കൊലപാതകത്തെ തുടർന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. നേപ്പാളിലേക്ക് കടക്കാൻ ചെയ്യാൻ ശ്രമിക്കുന്നതായി കരുതുന്ന പ്രതികളായ ശിവ് കുമാർ ഗൗതം, സീഷൻ അക്തർ എന്നിവർക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.

Tags:    
News Summary - Video of gang shooter in custody goes viral: Cops suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.