ലണ്ടൻ: നീതിയിൽനിന്ന് ഒളിച്ചോടി അഭയം തേടാനുള്ള കേന്ദ്രമായി ബ്രിട്ടൻ മാറുകയാണെന്ന് ഇന്ത്യൻ ഹൈകമീഷണർ വൈ.കെ. സിൻഹ. ഇന്ത്യയുടെ ഇന്നത്തെ വളർച്ച മനസ്സിലാക്കാൻ ബ്രിട്ടീഷ് മാധ്യമങ്ങൾ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ പെങ്കടുക്കവേയാണ് ഇന്ത്യൻ ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് ബ്രിട്ടനിൽ അഭയം തേടിയ വിജയ് മല്യയുടെ കേസ് പരാമർശിച്ച് ഹൈകമീഷണറുടെ അഭിപ്രായപ്രകടനം.
‘ബ്രിട്ടീഷ് മണ്ണിൽ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കപ്പെടുന്നതിൽ ന്യൂഡൽഹിക്ക് അസ്വസ്ഥതയുണ്ട്. ഞങ്ങളും ജനാധിപത്യരാജ്യമാണ്. എന്നാൽ, സുഹൃദ് ബന്ധമോ സഖ്യമോ ഉള്ള രാജ്യങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാറില്ല’-ബ്രിട്ടീഷ് പാർലമെൻറിലെ ‘ഇന്ത്യവിരുദ്ധ’ ചർച്ചയെ വിമർശിച്ച് ഹൈകമീഷണർ പറഞ്ഞു. വിജയ് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടരുന്നതിനിടെയാണ് സിൻഹയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.