മല്യയുടെ കിങ്​ഫിഷർ വില്ല വിറ്റു; സ്വന്തമാക്കിയത്​ സച്ചിൻ ജോഷി

മുംബൈ: ബാങ്ക് വായ്പകൾ തിരച്ചടക്കാതെ വിദേശത്തേക്ക് കടന്ന വ്യവസായി വിജയ് മല്യയുടെ ഗോവയിലെ കിങ്ഫിഷര്‍ വില്ല വിറ്റു. സിനിമാ താരവും ബിസിനസുകാരനുമായ സച്ചിൻ ജോഷിയാണ് 73 കോടി രൂപ നൽകി ‘കിങ്ഫിഷർ വില്ല’ ലേലത്തിലൂടെ സ്വന്തമാക്കിയത്. മൂന്നാം തവണയും നടന്ന ലേലത്തിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന വിലയായി എസ്.ബി.െഎ നിശ്ചയിച്ച 73 കോടിക്കാണ് വില്ല വിറ്റത്.

ഗോവയിലെ കാൻഡോലിം ബീച്ചിന് സമീപം കടലിന് അഭിമുഖമായി നിൽക്കുന്ന ആഡംബര വില്ലക്ക് 85.29 കോടി രൂപയാണ് ആദ്യ ലേലത്തിൽ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാൽ ലേലത്തിന് ആരും എത്താത്തതിനാൽ ഡിസംബറിൽ  അടിസ്ഥാന ലേലത്തുക  81 കോടി രൂപയായി കുറച്ച് വീണ്ടും ലേലത്തിന് വെച്ചിരുന്നു. ഇൗ വിലക്കും വില്ല വിറ്റു പോയില്ല. തുടർന്ന് ലേലത്തുക കുറച്ച എസ്.ബി.െഎ 73 കോടി നിശ്ചയിക്കുകയായിരുന്നു.

 എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് ഐ.ഡി.ബി.ഐ എന്നിവടയക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വായ്പാ ഇനത്തില്‍ നല്‍കാനുള്ള 9000 കോടി രൂപയും പലിശയും തിരിച്ചടക്കാതെയാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. വിജയ് മല്യയുടെ പേരിലുള്ള സ്വത്തുക്കൾ ബാങ്കുകൾ കണ്ടുകെട്ടിരുന്നു. ഇൗ വസ്തുവകകളുടെ ലേലമാണ് നടന്നുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Vijay Mallya's Kingfisher Villa sold to actor-businessman Sachiin Joshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.