മല്യയ​ുടെ 'ബീച്ച്​ വില്ല' എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടേറ്റ്​ ജപ്​തി ചെയ്​തു

മുംബൈ: മദ്യ വ്യവസായി വിജയ്​ മല്യയുടെ ഉടമസ്ഥതയിലുള്ള മഹാരാഷ്​ട്രയിലെ അലിബാഗിലുള്ള ഫാം ഹൗസ്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറകടറേറ്റ്​ ജപ്​തി ചെയ്​തു. കള്ളപ്പണം ​വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്​ നടപടി.

മല്യയുടെ ഉടമസ്ഥയിലുള്ള മാഡ്​വാ ഫാംസ്​ പ്രൈവറ്റ്​ ലിമിറ്റഡി​​െൻറ ഉടമസ്ഥതയിലാണ്​  ബീച്ച്​ വില്ലയെന്നും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ പ്രസ്​താവനയിൽ പറഞ്ഞു. മുംബൈ സോണൽ ഒാഫീസിൽ നിന്നുള്ള എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റി​​െൻറ സംഘമാണ്​ ജപ്​തി നടപടികൾ പൂർത്തിയാക്കിയതെന്നും എജൻസി അറിയിച്ചു.

25 കോടി രൂപയാണ്​ രജിസ്​ട്രേഷൻ സമയത്ത്​ വില്ലയുടെ വിലയായി കാണിച്ചിരുന്നത്​. എന്നാൽ റായിഗഡ്​ ജില്ലയിലുള്ള വില്ലക്ക്​ നിലവിൽ 100 കോടി രൂപ വില വരുമെന്നാണ്​ കണക്കാക്കുന്നത്​. ​

Tags:    
News Summary - Vijay Mallya's Rs 100-crore 'Beach Villa' Confiscated by Enforcement Directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.