ന്യൂഡൽഹി: ഇന്ന് നടക്കുന്ന ത്രിപുര മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സുപ്രീംകോടതിയെ സമീപിച്ചു. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. 13 മുന്‍സിപ്പാലിറ്റികളിലേക്കുള്ള 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന തൃണമൂൽ കോണ്‍ഗ്രസ് ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു.
വോട്ടെടുപ്പ് ദിനം അക്രമങ്ങൾ തടയാനായി ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്. രണ്ട് കമ്പനി ബി.എസ്.എഫിനെയും 500 പേരടങ്ങുന്ന ടി.എസ്.ആർ സംഘത്തെയും അധികമായി നിയോഗിച്ചിട്ടുണ്ട്. അതേസമയം, അക്രമം തടയാൻ സുരക്ഷാ മുന്നൊരുക്കങ്ങൾ പര്യാപ്തമല്ലെന്ന് സി.പി.എമ്മും തൃണമൂലും ആരോപിക്കുന്നു.
2018ൽ ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്. ഇതിൽ മേൽക്കൈ നേടേണ്ടത് ബി.ജെ.പിക്ക് അനിവാര്യമാണ്. നവംബർ 28നാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.