loksabha

File Pic

വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: വിവാദമായ വ​ഖ​ഫ് ദേ​ഭ​ഗ​തി ബി​ൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി വകുപ്പ് മ​ന്ത്രി കൂ​ടി​യാ​യ ന്യൂ​ന​പ​ക്ഷ കാര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജുവാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ അവതരണം. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച നടക്കും.

ബിൽ അവതരിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. ബിൽ അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. യഥാർഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി. ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റിക്ക് ബില്ലിൽ ഭേദഗതി വരുത്താനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. പ്രതിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരമാണ് ബിൽ ജെ.പി.സിക്ക് വിട്ടത്. കമ്മിറ്റി അവരുടെ നിർദേശങ്ങൾ അറിയിച്ചു. മന്ത്രി റിജിജു അത് സഭയിലെത്തിച്ചു. ഞങ്ങളുടെ കാലത്തെ ജെ.പി.സികൾ തലച്ചോർ ഉപയോഗിക്കുന്നുണ്ട്. കോൺഗ്രസ് കാലത്തേത് പോലെ വെറുതേ റബ്ബർ സ്റ്റാമ്പായി പ്രവർത്തിക്കുകയല്ല -അമിത് ഷാ പറഞ്ഞു.

നി​ല​വി​ൽ 542 എം.​പി​മാ​രു​ള്ള ലോ​ക്സ​ഭ​യി​ൽ 272 എം.​പി​മാ​രു​ടെ പി​ന്തു​ണ മ​തി ബി​ൽ പാ​സാ​ക്കാ​ൻ. എ​ന്നാ​ൽ, ന​രേ​ന്ദ്ര മോ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ.​ഡി.​എ​യി​ൽ 293 എം.​പി​മാ​രു​ണ്ട്. ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന് 238 എം.​പി​മാ​രാ​ണു​ള്ള​ത്. മു​സ്‍ലിം വോ​ട്ട​ർ​മാ​രെ പൂ​ർ​ണ​മാ​യും കൈ​വി​ടാ​നാ​വി​ല്ലെ​ന്ന് ക​രു​തു​ന്ന എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​ക​ളി​ൽ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​ക്ക് 16ഉം ​ജ​ന​താ​ദ​ൾ യു​വി​ന് 12ഉം ​എ​ൽ.​ജെ.​പി (രാം ​വി​ലാ​സ്)​ക്ക് അ​ഞ്ച് എം.​പി​മാ​രു​മാ​ണ് ലോ​ക്സ​ഭ​യി​ലു​ള്ള​ത്. ഇ​വ​ർ കൂ​ടെ​യു​ണ്ടാകുമെന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കേന്ദ്ര സർക്കാർ.

മു​സ്‍ലിം സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ക​ടു​ത്ത പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെയാണ് ബിൽ ലോ​ക്സ​ഭ​യി​ൽ കൊണ്ടുവന്നിരിക്കുന്നത്. ബു​ധ​നാ​ഴ്ച​ത​ന്നെ ബി​ൽ ചർച്ച നടത്തി ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് വി​ടാനാണ് കേന്ദ്ര നീക്കം.

12 മ​ണി​ക്കൂ​ർ ച​ർ​ച്ച​ക്കാ​യി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുട​ർ​ന്ന് പാ​ർ​ല​മെ​ന്റി​ന്റെ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി (ബി.​എ.​സി) യോ​ഗ​ത്തി​ൽ​നി​ന്ന് പ്ര​തി​പ​ക്ഷ എം.​പി​മാ​ർ ഇ​റ​ങ്ങി​പ്പോ​യിരുന്നു.

Tags:    
News Summary - Waqf Amendment Bill in parliament Live Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.