ന്യൂഡൽഹി: വാട്ടർ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രൈവറ്റ് സെക്രട്ടറിയെ അഴിമതി നിരോധന വകുപ്പ് (എ.ബി.സി) ചോദ്യം ചെയ്തു. രാവിലെ 11.30 ന് എ.ബി.സി ഒാഫീസിലെത്തിയ പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാറിനെ മുതിർന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട ഒാഫീസ് രേഖകൾ ഹാജരാക്കാനും വൈഭവ് കുമാറിനോട് എ.ബി.സി ആവശ്യപ്പെട്ടിരുന്നു. വൈഭവ് ഹാജരാക്കിയായ ഫയലുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് എ.ബി.സി വൈഭവിന് സമൻസ് അയച്ചത്.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രി കപിൽ മിശ്രയാണ് അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഡൽഹി സർക്കാർ വാട്ടർ ടാങ്ക് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ കെജ്രിവാളിന് പങ്കുണ്ടെന്നായിരുന്നു മിശ്രയുടെ ആരോപണം. 400 കോടി രൂപയുടെ അഴിമതി ഇതുമായി ബന്ധപ്പെട്ട് നടന്നതായും ഇത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ അഴിമതി നിരോധന വകുപ്പിന് കൈമാറിയതായും മിശ്ര വ്യക്തമാക്കിയിുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.