ന്യൂഡൽഹി: കേന്ദ്രസർക്കാറുമായുള്ള ചർച്ചക്കിടെ സർക്കാറിെൻറ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം നിരസിച്ച് കർഷകർ. ബോക്സുകളിൽ കർഷകർക്ക് വിതരണം ചെയ്യാനായി ഭക്ഷണം കേന്ദ്രസർക്കാർ തയാറാക്കിയിരുന്നെങ്കിലും അവർ അത് സ്വീകരിച്ചില്ല.
പകരം അവർ തന്നെ കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയായിരുന്നു. ചർച്ചയിൽ തീരുമാനമാകും വരെ കേന്ദ്രം നൽകുന്ന ആതിഥേയ സൽക്കാരം സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കർഷകർ പ്രതികരിച്ചു. നാൽപ്പതോളം വരുന്ന നേതാക്കളാണ് കേന്ദ്രവുമായുള്ള ചർച്ചയിൽ ഇന്ന് പങ്കെടുക്കുന്നത്.
അതേസമയം, കേന്ദ്രം നൽകിയ ഭക്ഷണം നിരസിച്ച കർഷകർ അവർ െകാണ്ടുവന്ന ഭക്ഷണം കഴിക്കുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് വിഡിയോ പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.