ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ട്രോളുകൾപോലെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളോട് യോജിക്കുന്നില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഡൽഹിയിൽ ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച വിദേശ നയതന്ത്രജ്ഞർ സംബന്ധിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻറർനെറ്റിൽ പലപ്പോഴും വരുന്നത് പ്രകോപനപരവും വ്യക്തിഹത്യ നടത്തുന്നതുമായ കാര്യങ്ങളാണ്. ഇവയെ ആർ.എസ്.എസ് പിന്തുണക്കുന്നില്ല. ജനങ്ങളോട് വിവേചനം കാണിക്കുന്നതിനെയും അംഗീകരിക്കുന്നില്ല. ഏകതയാണ് നാടിെൻറ ലക്ഷ്യം. ആഗോളതലത്തിലും ഇതുതന്നെയാണ് ലക്ഷ്യമാക്കുന്നത്. ആർ.എസ്.എസ് ഇന്ത്യയിൽ 1.70 ലക്ഷം സേവന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാർ സംഘടനകൾ ബി.ജെ.പിയുടെ കാര്യത്തിലോ ബി.ജെ.പി സംഘ്പരിവാറിെൻറ കാര്യത്തിലോ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യാ കേസിലെ കോടതിവിധി എന്തായാലും അംഗീകരിക്കുമെന്നും ആർ.എസ്.എസ് മേധാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.