ബി.ജെ.പി ഭരണം നിലനിർത്തും; 135 സീറ്റ് വരെ ലഭിക്കുമെന്ന് ബി.എസ് യെദിയൂരപ്പ

ബംഗളൂരു: കർണാടകയിൽ ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണ്. 75 മുതൽ 80 ശതമാനം പേർ പാർട്ടിയെ പിന്തുണക്കുന്നു. 130 മുതൽ 135 വരെ സീറ്റുകൾ ബി.ജെ.പി പിടിക്കുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.

വ്യക്തമായ ഭൂരിപക്ഷം നേടുന്ന ബി.ജെ.പി അധികാരത്തിൽ തുടരുമെന്ന കാര്യത്തിൽ തർക്കമില്ല. ജനങ്ങളുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. 40,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ശിക്കാരപുരയിൽ മകൻ ബി.വൈ വിജയേന്ദ്ര വിജയിക്കുമെന്നും യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ 224 സീറ്റിലേക്ക് 2613 പേരാണ് ജനവിധി തേടുന്നത്. 5,24,11,557 പേരാണ് സംസ്ഥാനത്തെ ആ​കെ വോ​ട്ട​ർ​മാ​ർ. മേയ് 13ന് ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - We will win 130-135 seats - BS Yediyurappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.