ന്യൂഡൽഹി: വാട്സ്ആപിലൂടെ നുഴഞ്ഞുകയറി ഇസ്രായേൽ കമ്പനി എൻ.എസ്.ഒ നടത്തിയ ചാരപ് പണിയിൽ ഡൽഹിയിലെ മലയാളി ഗവേഷകനെയും ലക്ഷ്യമിട്ടു. മലപ്പുറം കാളികാവ് സ്വദേശിയും ഡ ൽഹിയിൽ സെൻറർ ഫോർ ദ സ്റ്റഡീസ് ഒാഫ് ഡെവലപിങ് സൊസൈറ്റീസിൽ (സി.എസ്.ഡി.എസ്) ഗവേഷ കനുമായ അജ്മൽ ഖാനാണ് അമേരിക്കൻ കോടതിയിൽ വാട്സ്ആപ് സമർപ്പിച്ച ഇസ്രായേൽ ക മ്പനിയുടെ സൈബർ ആക്രമണത്തിെൻറ ഇന്ത്യൻ ഇരകളുടെ പട്ടികയിലുള്ളത്. അജ്മലിനൊപ്പം മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും മാധ്യമ പ്രവർത്തകരുമായ 22പേരുടെ വിവരങ്ങളും പുറത്തുവന്നു.
ഒക്ടോബർ മൂന്നിനാണ് കാനഡയിലെ ടൊറേൻറാ സിറ്റിസൺ ലാബിൽനിന്ന് ചാരപ്പണിയുടെ ആദ്യ വിവരം ലഭിക്കുന്നതെന്ന് അജ്മൽ ഖാൻ പറഞ്ഞു. സിറ്റിസൺ ലാബിലെ സീനിയർ റിസർച്ചർ ജോൺ സ്കോട്ട് റെയ്ൽട്ടൺ വാട്സ്ആപിലൂടെയാണ് വിവരമറിയിച്ചത്. ഇൗ വർഷമാദ്യം ഒരു ഡിജിറ്റൽ അപകടം താങ്കൾക്ക് നേരിട്ടിട്ടുണ്ടെന്നും തങ്ങൾ അതു കണ്ടുപിടിച്ചിട്ടുണ്ടെന്നും ജോൺ അറിയിച്ചു. ഒരു അപരിചിതൻ താങ്കളുടെ വാട്സ്ആപ് നമ്പറിലേക്ക് ഒരു മെസേജ് അയച്ചിട്ടുണ്ടെന്നും അതു താങ്കളെ സംശയത്തിെൻറ മുനയിലാക്കിയിരുക്കയാണെന്നും േജാൺ സ്കോട്ട് അജ്മലിനോട് പറഞ്ഞു. അതിഗുരുതരമായ ഇൗ ഡിജിറ്റൽ ഭീഷണിയെ കുറിച്ച് സംസാരിക്കാൻ നേരിൽ വിളിക്കാൻ പറഞ്ഞ് നമ്പറും വിളിക്കേണ്ട സമയവും േജാൺ സ്കോട്ട് നൽകി. തങ്ങളുടെ വെബ്സൈറ്റായ citizenslab.ca നോക്കിയാൽ വിവരങ്ങൾ അറിയാമെന്നും കൂടുതൽ വിവരങ്ങൾക്ക് മെയിൽ ചെയ്യണമെന്നും പറഞ്ഞ് മെയിൽ െഎഡിയും അയച്ചു കൊടുത്തു.
വിഷയം ഗൗരവമുള്ളതാണെങ്കിലും അപരിചിത നമ്പറുകളിൽനിന്ന് വരാറുള്ള അനാവശ്യ സന്ദേശമായിരിക്കുമെന്ന് കരുതി അത് അവഗണിച്ചെന്ന് അജ്മൽ പറഞ്ഞു. കഴിഞ്ഞ മാസാവസാനം ഒൗദ്യോഗിക വാട്സ്ആപ് അക്കൗണ്ടിൽനിന്ന് അജ്മലിന് വ്യക്തിപരമായ മറ്റൊരു സന്ദേശം വന്നു. മേയ് മാസത്തിൽ തങ്ങളുടെ വാട്സ്ആപ് വിഡിയോ കാൾ ദുരുപയോഗം ചെയ്ത് മൊൈബലുകളിൽ ആക്രമണശ്രമം നടെന്നന്ന് സിറ്റിസൺ ലാബ് കൈമാറിയ വിവരം വാട്സ്ആപ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും പുതിയ വാട്സ്ആപ് വേർഷൻ ഉപയോഗിക്കാനും സുരക്ഷക്കായി നിരന്തരം അയക്കുന്ന അപ്ഡേറ്റുകൾ അപ്പപ്പോൾ മൊബൈലിൽ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ദലിതുകൾക്കും മുസ്ലിംകൾക്കും വേണ്ടി നടത്തിയ സാമൂഹിക പ്രവർത്തനങ്ങളാണ് തന്നെയും ചാരപ്പണിക്ക് ഇരയാക്കാൻ പ്രേരിപ്പിച്ചതെന്നും ഇതിനെതിരെ നിയമ നടപടി എടുക്കുമെന്നും ഭീമ കൊറേഗാവിലെ ദലിത് സംഗമത്തിെൻറ സംഘാടനത്തിൽ സഹകരിച്ചിരുന്ന അജ്മൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.