ജമ്മുകശ്മീർ: ജമ്മുകശ്മീരിന് ഭരണഘടന പ്രകാരം പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞിരിക്കുകയാണ ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് പാർലമെൻറിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്താണ് ആർട ്ടിക്കിൾ 370?
ആർട്ടിക്കിൾ 370 :
ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലെ ആർട്ടിക്കിൾ 370 പ്രകാരമാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കശ്മീരിന് പ്രത്യേക പദവി ലഭിക്കുന്നത്. മറ്റ് സംസ്ഥ ാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്. മാറ്റം വരാവുന്നതും താൽക്കാലികവുമായ പ്രത്യേക നിബന്ധനയുള്ളതാണിത്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശവും മൗലികാവകാശങ്ങളും സംസ്ഥാനത്തെ നിയമ സംഹിതയുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.
പ്രത്യേകതകൾ:
വിഭജനത്തെ തുടർന്ന് ഇന്ത്യൻ യൂണിയനൊപ്പം ചേരാൻ അന്നത്തെ നാട്ടുരാജാവായ ഹരി സിങ് മഹാരാജാവ് തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് ജമ്മുകശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ശൈഖ് അബ്ദുല്ല ഭരണം ഏറ്റെടുത്തത്. 1949ൽ ആണ് ഭരണഘടനയിൽ 370ാം വകുപ്പ് ചേർക്കുന്നത്. സ്വയം ഭരണാവകാശം നൽകുന്ന, സ്ഥിരമായ വകുപ്പായിരിക്കണം ഇെതന്ന ശൈഖ് അബ്ദുല്ലയുടെ ആവശ്യം പക്ഷെ കേന്ദ്രം അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.