'പേര്​ മാറ്റാനൊരു​ങ്ങുന്നവരുടെ പേര്​ ആദ്യം മാറ്റണം'; ഹൈദരാബാദി​െൻറ പേര്​ മാറ്റുമെന്ന യോഗിയുടെ പരാമർശത്തിനെതിരെ ഉവൈസി

ഹൈദരാബാദ്​: ​ഹൈദരാബാദ്​ നഗരത്തി​െൻറ പേരുമാറ്റാൻ ഒരുങ്ങുന്നവരുടെ പേരാണ്​ ആദ്യം മാറ്റാൻ പോകുന്നതെന്ന്​ എ​.ഐ.എം.​െഎ.എം നേതാവ്​ അസദുദ്ദീൻ ഉവൈസി. തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ​ഹൈദരാബാദ്​ നഗരത്തെ ഭാഗ്യനഗർ എന്ന്​ പു​നർനാമകരണം ചെയ്യുമെന്ന ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ പ്രസ്​താവനക്കെതിരെയായിരുന്നു ഉവൈസിയുടെ പ്രതികരണം.

പേരുമാറ്റാൻ ഉദ്ദേശിക്കുന്നവരുടെ മുഴുവൻ തലമുറയും അവസാനിച്ചാലും നഗരത്ത​ി​െൻറ പേര്​ മാറ്റാൻ കഴിയില്ലെന്നും ഒവൈസി പ്രതികരിച്ചു. യോഗി ആദിത്യനാഥി​െൻറ പേരെടുത്ത്​ പറയാതെയായിരുന്നു പരാമർശം.

നാടി​െൻറ പേരു മാറ്റേണ്ടവർക്ക്​ ജനങ്ങൾ ഉത്തരം നൽകണം. ഹൈദരാബാദിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നതെന്ന്​ തോന്നുന്നില്ല.​ പ്രധാനമന്ത്രിയെയാണ്​ തെരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണിവിടെ. ബി.ജെ.പിയുടെ തെ​രഞ്ഞെടുപ്പ്​ പ്രചരണത്തിൽ ട്രംപ്​ മാത്രമാണ്​ ഒഴിവായിട്ടുള്ളതെന്നും ഒവൈസി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദി​നെ ഭാഗ്യനഗർ എന്ന പേര്​ നൽകുമെന്ന്​ യോഗി ആദിത്യനാഥ്​ പറഞ്ഞിരുന്നു. നടക്കാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ്​ ​മുനിസിപ്പൽ കോർ​പറേഷൻ തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള റോഡ്​ ഷോക്കിടെയായിരുന്നു പ്രതികരണം.

ചില ആളുകൾ ഹൈദരാബാദി​െൻറ പേരുമാറ്റാൻ സാധിക്കുമോയെന്ന്​ ചോദിച്ചതായും എന്തുകൊണ്ട്​ കഴിയില്ലെന്ന്​ അവരോട്​ താൻ ചോദിച്ചതായും യോഗി ​പറഞ്ഞു. യു.പിയിൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ്​ രാ​െജന്നും പേരുമാറ്റി. പിന്നെ എന്തുകൊണ്ട്​ ഹൈദരാബാദി​െൻറ പേരു മാറ്റിക്കൂടെന്നുമായിരുന്നു യോഗിയുടെ പരാമർശം. 

Tags:    
News Summary - will change names of those who want to rename hyderabad to bhagyanagar says asaduddin owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.