ന്യൂഡൽഹി: ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥപിച്ചാൽ ൈസന്യത്തിൻെറ പ്രത്യേക അധികാര നിയമം(അഫ്സ്പ) പിൻവലിക്കു ന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
ഗൗതം ബുദ്ധയിലെ ബി.െജ.പി സ്ഥാനാർഥി മഹേഷ് ശർമക്ക് വേണ്ടി പ്രചാരണത്തിന് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഫ് സ്പയുടെ വീര്യം കുറച്ച് സൈന്യത്തെ ദുർബലപ്പെടുത്തോൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.
ത്രിപുരയിലും അരുണാചൽ പ്രദേശിൻെറയും മേഘാലയയുെടയും ചില ഭാഗങ്ങളിലും അഫ്സ്പ പിൻവലിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. സാഹചര്യം സാധാരണ നിലയിലായാൽ കശ്മീരിലും അഫ്സ്പ പിൻവലിക്കും.
തീവ്രവാദികളും ഭീകരരുമുള്ള പ്രദേശങ്ങളിൽ അഫ്സ്പ സൈനികരുടെ കൈകൾക്ക് കരുത്ത് നൽകുന്നു. എന്നാൽ കോൺഗ്രസിന് സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ദുർബലരാക്കണം. അതിന് അനുവദിക്കരുത്. രാജ്യ ദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള നിയമം റദ്ദാക്കുന്നതിനെ കുറിച്ച് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നു. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ മറുപടി നൽകണം. രാജ്യ ദ്രോഹികൾക്ക് വേണ്ടി കോൺഗ്രസ് സംസാരിക്കുന്നത് ഞെട്ടിച്ചുവെന്നും രാജ് നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.