ന്യൂഡൽഹി: മറ്റു പാർട്ടികളുമായി സഖ്യരൂപീകരണത്തിന് തയാറാകുന്നത് േകാൺഗ്രസിെൻറ ദൗർബല്യമായി കാണേണ്ടെന ്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർശിദ്. യു.പിയിലെ മഹാസഖ്യത്തിെൻറ സാധ്യതകളെ കുറിച്ച് വാർത്താ ഏജൻസിയായ എ.എൻ.െഎയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ പാർട്ടികളും സ്വന്തം നിലക്ക് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാപ്തിയുള്ളവരാണ്. എന്നാൽ സഖ്യ രൂപീകരണം ചിലേപ്പാൾ കൂടുതൽ പ്രയോജനപ്പെേട്ടക്കാം. സഖ്യത്തെ തുറന്ന മനസോടെ സ്വീകരിക്കുന്നു എന്നതിനർഥം ഞങ്ങൾ ദുർബലരാണ് എന്നല്ല. സഖ്യം വഴി കൂടുതൽ പുരോഗമനമുണ്ടാകും. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന മഹാസഖ്യത്തിെൻറ പൊതു ആശയത്തെ കൂടുതൽ ശക്തമാക്കാനും ഇതു വഴി സാധിക്കും. അതിനർഥം ദുർബലരായതുെകാണ്ടാണ് സഖ്യം ചേരുന്നത് എന്നല്ല, മറിച്ച് കൂടുതൽ ശക്തി നേടുന്നതിന് വേണ്ടിയാണ്- ഖുർശിദ് പറഞ്ഞു.
സഖ്യമുണ്ടായാലും ഇല്ലെങ്കിലും ചെയ്യേണ്ടത് ചെയ്യും. സഖ്യമുണ്ടാവുകയാണെങ്കിൽ നല്ലത്. രാജ്യത്തിെൻറ താത്പര്യത്തിന് ഏറ്റവും ഗുണകരം ഏതാണ് എന്നതു മാത്രമാണ് ചിന്ത. ആരെയും ഒന്നിനു വേണ്ടും നിർബന്ധിക്കുകയില്ല - ഖുർശിദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.