ന്യൂഡൽഹി: പുതിയ ഉപരാഷ്ട്രപതിയെ ആഗസ്റ്റ് അഞ്ചിന് തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സൈദി അറിയിച്ചു. നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധന ജൂലൈ 19ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21 ആണ്.
രാജ്യസഭ സെക്രട്ടറി ജനറൽ ഷംസർ കെ. ഷെരീഫ് ആയിരിക്കും രാജ്യസഭ ചെയർമാൻകൂടിയായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ റിേട്ടണിങ് ഒാഫിസർ. തെരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ആഗസ്റ്റ് അഞ്ചിന് നടക്കുകയും അന്നുതന്നെ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും നസീം സൈദി പറഞ്ഞു. വോെട്ടടുപ്പിൽ എം.പിമാർക്ക് പ്രത്യേക പേന നൽകും.
എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് പുറപ്പെടുവിക്കാൻ കഴിയില്ല. തുടർച്ചയായി രണ്ടുതവണ പൂർത്തിയാക്കിയ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ കാലാവധി ആഗസ്റ്റ് പത്തിന് അവസാനിക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും തെരഞ്ഞെടുക്കപ്പെട്ട, നാമനിർദേശം ചെയ്ത അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. രണ്ട് സഭകളുടെയും അംഗബലം 790 ആണെങ്കിലും ചില സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.