ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ കൊലപാതകക്കേസിൽ അറസ്റ്റിലായ യുവതിയെ സ്റ്റേഷൻ ചുമതലയുള്ള പൊലീസുകാർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. 20 വയസുകാരിയെ അഞ്ച് പൊലീസുകാർ പത്തു ദിവസത്തോളം ബലാത്സംഗം ചെയ്തെന്നാണ് പരാതി.
മെയ് മാസത്തിൽ രേവയിലെ മംഗവാനിെല പൊലീസ് സ്റ്റേഷനിലാണ് സംഭഭവം നടന്നത്. കൊലക്കേസിൽ അറസ്റ്റിലായ തന്നെ അഞ്ച് പൊലീസുകാർ തന്നെ 10 ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതി ജില്ലാ ജഡ്ജി അടങ്ങിയ നിയമവിദഗ്ധ സംഘത്തെ അറിയിക്കുകയായിരുന്നു.
കൊലപാതകക്കേസിൽ അറസ്റ്റിലായ യുവതി ജയിലിൽ കഴിയുകയാണ്. ഒക്ടോബർ 10ന് ജയിൽ പരിശോധനക്കെത്തിയ അഡീഷണൽ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെയും സംഘത്തോടാണ് യുവാതി പരാതി ബോധിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേരഖപ്പെടുത്താതെ ലോക്കപ്പിലിട്ട് നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കി. മെയ് ഒമ്പതിനും 21 നും ഇടയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നും അഡീഷ്ണൽ ജില്ലാ ജഡ്ജിയുടെ മുമ്പാകെ യുവതി പരാതിപ്പെട്ടു. തുടർന്ന് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.
വനിത കോൺസ്റ്റബിൾ ആണ് താനെന്ന് പറഞ്ഞ് പീഡനത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ മർദിക്കുകയയായിരുന്നുവെന്ന് യുവതി അറിയിച്ചു.
മൂന്ന് മാസം മുമ്പ് തന്നെ ബലാത്സംഗത്തെക്കുറിച്ച് ജയിൽ വാർഡനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ യാതൊരുവിധ നടപടിയും എടുത്തിെലന്നും യുവതി ജയിൽ സന്ദർശിച്ച നിയമവിദഗ്ധ സംഘത്തെ അറിയിച്ചു. ബലാത്സംഗത്തെക്കുറിച്ച് യുവതി തന്നോട് പറഞ്ഞതായി വാർഡൻ സമ്മതിച്ചിട്ടുണ്ടെന്ന് നിയമവിദഗ്ധ സംഘത്തിലെ അഭിഭാഷകൻ പറഞ്ഞു.
മെയ് 21 നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാൽ ഇവരെ മെയ് ഒമ്പതിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.