യോഗിയുടെ ഓഫിസിന്​ മുന്നിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചു

ലഖ്​നോ: ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ ഓഫിസിന്​ മുമ്പിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചു. അ​േമത്തിയിൽ ഭൂമി തർക്കകേസിൽ​ പൊലീസ്​ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ്​ ആത്മഹത്യ ശ്രമം. 

ഗുരുതരമായി പരിക്കേറ്റ ഇതുവരെയും സിവിൽ ആശുപത്രിയി​ൽ ​പ്രവേശിപ്പിച്ചതായി പൊലീസ്​ അറിയിച്ചു. വെള്ളിയാഴ്​ച വൈകിട്ട്​ 5.40ഓടെയാണ്​ ദാരുണ സംഭവം. കർശന സുരക്ഷ പ്രദേശമായ ലോക്​ഭവനിലെ മുഖ്യമന്ത്രിയുടെ ഓഫിസിന്​ മുന്നിലെത്തി അമ്മയും മകളും തീകൊളുത്തുകയായിരുന്നു. ഉടൻത​െന്ന പൊലീസ്​ സ്​ഥലത്തെത്തി തീയണച്ച്​ ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ്​ വിവരം.

സംഭവത്തി​​െൻറ വിഡിയോ ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തെക്കുറിച്ച്​ അന്വേഷണം നടത്തുമെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ അറിയിച്ചു. 

Tags:    
News Summary - Woman, daughter attempt self-immolation outside UP CMs office -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.