ഭോപ്പാൽ: ഗ്ലൗസ് പൗഡർ പുരട്ടിയ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജെയ്നിൽ ശനിയാഴ്ചയാണ് സംഭവം. 20കാരി സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു.
സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാധവ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മേൽപാലത്തിനു സമീപത്തുവെച്ചാണ് പട്ടത്തിന്‍റെ നൂൽ യുവതിയുടെ കഴുത്തിൽ കുരുങ്ങിയതെന്ന് അഡീഷണൽ എസ്.പി രവീന്ദ്ര വർമ പറഞ്ഞു. ശ്വാസനാളി മുറിഞ്ഞ് രക്തം വാർന്നാണ് യുവതി മരിച്ചത്.
കേസെടുത്ത പൊലീസ് പട്ടം പറത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സി.സി.ടി.വികളും പരിശോധിക്കും. ഗ്ലൗസ് പൗഡർ പുരട്ടിയ പട്ടത്തിന്‍റെ നൂലുകൾ (ചൈനീസ് പട്ടം) വിൽപന നടത്തുന്നവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റു പട്ടങ്ങളുടെ ചരട് പൊട്ടിക്കാനായി നൈലോൺ ചരടിൽ ഗ്ലാസ് പൊടി മേമ്പൊടിയായി ഉപയോഗിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.