സബ നഖ്​വിക്കെതിരെ കേസിൽ പ്രതിഷേധവുമായി പ്രസ്​ക്ലബ്​ ഓഫ്​ ഇന്ത്യ

ന്യൂഡൽഹി: അന്തർദേശീയതലത്തിൽ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ പ്രവാചകനിന്ദ നടത്തിയ രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്ത ഡൽഹി പൊലീസ് തൂക്കമൊപ്പിക്കാൻ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സബ നഖ്വി അടക്കമുള്ളവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതിനെതിരെ പ്രസ്ക്ലബ് ഓഫ് ഇന്ത്യയും ഇന്ത്യൻ വിമൻസ് പ്രസ് കോർപ്‌സും.

ഡൽഹി പൊലീസിന്‍റെ നടപടിയെ അപലപിച്ച പ്രസ് ക്ലബ് ഓഫ് ഇന്ത്യ ചെയ്യാത്ത കുറ്റത്തിനാണ് സബക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി. പൊലീസ് നടപടി ഞെട്ടിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഇന്ത്യൻ വിമൻസ് പ്രസ് കോർപ്‌സ് പ്രസ്താവനയിൽ പറഞ്ഞു. മതമൗലികവാദത്തിനും വിദ്വേഷ പ്രസംഗത്തിനും അനീതിക്കുമെതിരെ നിലകൊള്ളുന്നയാളാണ് താനെന്നും വിദേശത്തുനിന്നും തിരിച്ചെത്തിയാൽ നിയമ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും സബ നഖ്വി അറിയിച്ചു. സബയെ കൂടാതെ അസദുദ്ദീൻ ഉവൈസി അടക്കം 32 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

Tags:    
News Summary - Women journos reject press body statement on Saba Naqvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.