ലോക്സഭയിൽ 50 ശതമാനം സ്ത്രീസംവരണം വേണം -സുമലത അംബരീഷ്

ന്യൂഡൽഹി: ലോക്സഭയിൽ 50 ശതമാനം സ്ത്രീസംവരണം ആവശ്യപ്പെട്ട് സുമലത അംബരീഷ് എം.പി. നമ്മൾ ഏറെക്കാലമായി 33 ശതമാനം സംവരണ ത്തെക്കുറിച്ച് സംസാരിക്കുന്നു. എന്തുകൊണ്ട് 50 ശതമാനം സംവരണം ആയിക്കൂടാ ? ലോക്സഭയിൽ പുരുഷന്മാരുടെ അത്രതന്നെ സ്ത് രീകൾ ഇരിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സുമലത പറഞ്ഞു. കർണാടകയിലെ മാണ്ഡ്യയിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് സിനിമ താരം കൂടിയായ സുമലത വിജയിച്ചത്.

ലോക്സഭയിലെ ആദ്യ ദിനത്തെ സ്കൂളിലെ ആദ്യ ദിവസത്തോട് ഉപമിച്ച സുമലത സഭാ നടപടിക്രമങ്ങളുമായി പരിചയപ്പെട്ടുവരിയാണെന്ന് പറഞ്ഞു.

സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചതിനാൽ വെല്ലുവിളി ഏറെയുണ്ടെങ്കിലും പാർട്ടികളുടെ ചരടുവലിയിൽ പെടാതെ മണ്ഡലത്തിന്‍റെ ആവശ്യങ്ങൾക്കായി നിലകൊള്ളാൻ ഇത് സഹായകമാകുമെന്ന് സുമലത പറയുന്നു.

ഭർത്താവ് കന്നഡ അഭിനേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്‍റെ മരണത്തെ തുടർന്ന് അപ്രതീക്ഷിതമായാണ് സുമലത രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത്. കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്നാണ് സുമലത സ്വതന്ത്രയായി മത്സരിച്ചത്. പിന്നീട് ഇവർക്ക് ബി.ജെ.പിയുടെ പിന്തുണ ലഭിച്ചിരുന്നു.

Tags:    
News Summary - Would love to see half the House comprised of women -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.