ന്യൂഡൽഹി: അടുത്ത മൂന്ന് ദിവസങ്ങളിൽ ഡൽഹിയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ ഏഴു മുൽ ഒമ്പതു വരെയുള്ള തീയതികളിൽ ചൂട് നാൽപ്പതുമുൽ 42 ഡിഗ്രി സെൽക്ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
നിലവിൽ 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ സാധാരണ നിലയിലുള്ള ചൂടാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. ഏപ്രിൽ 8നും10നും ഇടയിൽ ഇടിയോടുകൂടി മഴയും ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
നിലവിൽ ഡൽഹിയിലെ ചൂട് ചെറിയ തോതിൽ വർധിച്ചു വരുന്നുണ്ട്. ഡൽഹിക്കു പുറമേ രാജസ്ഥാനിലും കടുത്ത ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്ത ഉഷ്ണ തരംഗം ഒരാഴ്ച കൂടി തുടരുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ മുതൽ ജൂൺവരെ രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.