ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് നൽകുന്ന പരിഗണന ആന്ധ്രക്ക് കേന്ദ്രസർക്കാർ നൽകുന്നില്ലെന്ന് മുഖ്യമന്ത്രി തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ കൈകോർക്കുന്നു. അവർക്ക് പ്രത്യേക വ്യാവസായിക സഹായങ്ങൾ നൽകുന്നു. എന്നാൽ, ആന്ധ്രക്ക് പ്രത്യേക സഹായങ്ങൾ നൽകുന്നില്ല. ഇത് വിവേചനമാണെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. സംസ്ഥാന നിയമസഭയിൽ സംസാരിക്കുേമ്പാഴാണ് ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ ചന്ദ്രബാബു നായിഡു വീണ്ടും രംഗത്തെത്തിയത്.
കേന്ദ്രമന്ത്രിസഭയിലെ ടി.ഡി.പി മന്ത്രിമാർ മികച്ച പ്രകടനമാണ് നടത്തിയത്. വകുപ്പുകളിൽ പരിഷ്കാരം കൊണ്ടു വരാൻ അവർക്ക് സാധിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ടി.ഡി.പി പ്രതിനിധികൾ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് നൽകാമെന്ന കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നിർദേശവും ടി.ഡി.പിക്ക് സ്വീകാര്യമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.