പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ സ്വയം തീകൊളുത്തി യുവാവിന്‍റെ ആത്മഹത്യാ ശ്രമം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ സ്വയം തീകൊളുത്തി യുവാവിന്‍റെ ആത്മഹത്യാ ശ്രമം. പൊലീസെത്തി തീ അണച്ച് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകുന്നേരം നാലോടെ പാർലമെന്‍റ് സമുച്ചയത്തിന് മുന്നിലെ റോഡിലാണ് സംഭവം. 30 വയസ്സ് തോന്നിക്കുന്ന യുവാവാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആത്മഹത്യാകുറിപ്പ് എഴുതിവെച്ചാണ് ഇയാൾ സ്വയം തീകൊളുത്തിയത്.

ഗുരുതര പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബാഗ്, കത്തിക്കരിഞ്ഞ ഷൂ, വസ്ത്രത്തിന്‍റെ ഭാഗങ്ങൾ എന്നിവ സ്ഥലത്തുണ്ട്. ബാഗിൽനിന്നാണ് ഹിന്ദിയിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

Tags:    
News Summary - young man attempted suicide by setting himself on fire in front of Parliament building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.