ആന്ധ്രയിൽ വൈ.എസ്​.ആർ തരംഗം; തമിഴ്​നാട്ടിൽ ഡി.എം.കെ

ഹൈദരാബാദ്​​: ലോക്​സഭാ തെരഞ്ഞെടുപ്പ്​ ഫലങ്ങൾ പുറത്തുവരു​േമ്പാൾ തമിഴ്‌നാട്ടില്‍ ഡി.എം.കെയും ആന്ധ്രാപ്രദേശി ൽ വൈ.എസ്​.ആർ കോൺഗ്രസും വമ്പിച്ച ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്​. 25 സീറ്റുകളിൽ 24ലും വൈ.എസ്​.ആർ.സി.പി മുന്നേറു​േമ് പാൾ ഒരേയൊരു സീറ്റിൽ മാത്രമായി തെലുഗ്​ ദേശം പാർട്ടിയുടെ ലീഡ്​.

തമിഴ്​നാട്ടിൽ ആകെയുള്ള 39 ലോക്‌സഭാ സീറ്റുകളില്‍ 22 സീറ്റുകളിലും ഡി.എം.കെയാണ്​​ ലീഡ് ചെയ്യുന്നത്​. എ.ഐ.എ.ഡി.എം.കെക്ക്​ നിലവിൽ ഒരൊറ്റ മണ്ഡലത്തില്‍ മാത്രമാണ് ലീഡ്​​. എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് വീതം സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും വൻ മുന്നേറ്റത്തിലാണ്​​.

ബി.ജെ.പി ഒരിടത്തും ലീഡ് ചെയ്യുന്നില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ്-1, പി.എം.കെ-1, വി.സി.കെ-1 എന്നിങ്ങനെയാണ് തമിഴ്‌നാട്ടിലെ ലീഡ് നില. 2014ല്‍ 37 സീറ്റും നേടിയത് അണ്ണാ ഡിഎംകെ ആയിരുന്നു.

Tags:    
News Summary - ysr congress leads in andhra dmk in tamilnadu-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.