തമിഴ്​നാട്​ എം.എൽ.എമാരെ അയോഗ്യരാക്കിയ കേസ്​ ഇന്ന്​ കോടതി പരിഗണിക്കും

ചെന്നൈ: തമിഴ്നാട്ടിലെ 18 എം.എൽ.എമാരുടെ അയോഗ്യതാകേസില്‍ മദ്രാസ് ഹൈകോടതി ഇന്ന് രാവിലെ വിധി പറയും. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രസ്താവിക്കുക.

എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനെ തുടർന്ന്​ സ്പീക്കർ പി.ധനപാല്‍ ടി.ടി.വി ദിനകര പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കുകയായിരുന്നു. കേസില്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദർ വിയോജിച്ചു. തുടർന്ന്​ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു.

18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്​പീക്കറുടെ നടപടി കോടതി റദ്ദാക്കിയാൽ ടി.ടി.വി പക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം 23 ആകും. ഔദ്യോഗികപക്ഷത്തെ 4 പേർ ഇപ്പോള്‍ തന്നെ ടി.ടി.വിക്കൊപ്പമാണ്. വിധി മറിച്ചാണെങ്കില്‍ 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

Tags:    
News Summary - ​Tamilnadu MLA Case - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.