ബെയ്ജിങ്: ഈ വര്‍ഷം ആദ്യം മുതല്‍ ചൈനയില്‍ വ്യത്യസ്ത പ്രകൃതിദുരന്തങ്ങളില്‍ 1074 പേര്‍ ജീവന്‍ വെടിഞ്ഞതായും 270 പേരെ കാണാതായെന്നും റിപ്പോര്‍ട്ട്. ഈ ആഴ്ച ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരും കാണാതായവരും അടക്കമാണ് ഈ കണക്കെന്ന് ദുരന്ത നിവാരണ വിഭാഗത്തിന്‍െറ ഉപമേധാവി യാങ് ക്സിയാഡോങ് അറിയിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ മൊത്തം 440 കോടി ഡോളറിന്‍െറ പ്രത്യക്ഷ സാമ്പത്തിക നഷ്ടം ഉണ്ടായതായും അദ്ദേഹം അറിയിച്ചു. നാലു ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു. 62.4 ലക്ഷം നിവാസികളെ മാറ്റിത്താമസിപ്പിച്ചു. ഈ വര്‍ഷത്തിലെ ആദ്യ ഏഴു മാസത്തിലെ നാശനഷ്ടങ്ങളുടെ അളവ് പോയ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യംചെയ്യുമ്പോള്‍ കൂടിയതായും കണക്കുകള്‍ പറയുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഈ ആഴ്ച 130 പേര്‍ ജീവന്‍ വെടിയുകയും 110 പേരെ കാണാതാവുകയും ചെയ്തിരുന്നു. കൂടുതല്‍ നാശമുണ്ടായ ഹെബി പ്രവിശ്യയില്‍ പ്രാദേശിക ആശയവിനിമയ- ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു പ്രളയം മേഖലയെ കീഴടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.