മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ സംവിധാനം തുടങ്ങാനാവശ്യമായ െറഗുലേറ്റഡ് ഏജന്‍സി അംഗീകാരം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്നിന്നു ലഭ്യമായി.
ആദ്യ കാര്‍ഗോ കോംപ്ലക്സിെൻറ അടിസ്ഥാനസൗകര്യങ്ങള്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ വിമാനത്താവളത്തില്‍ ഒരുങ്ങിയിരുന്നു. ഈ കാര്‍ഗോ കോംപ്ലക്സിന് 1,200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 12,000 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുമുണ്ട്.
കാര്‍ഗോ സര്‍വിസ് നടത്തുന്നതിനാവശ്യമായ ഏജന്‍സിയായി കാര്‍ഗോ സര്‍വിസ് സെൻററിനെ മാസങ്ങള്‍ക്കുമുമ്പുതന്നെ ടെന്‍ഡറിലൂടെ തെരഞ്ഞെടുത്തിരുന്നു. കസ്റ്റംസ് ഇതിനാവശ്യമായ ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തുകയും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെൻറര്‍, ഐ.ടി സോഫ്റ്റ്വെയറിെൻറ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതോടെ വിമാനത്താവളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ഗോ സര്‍വിസ് ആരംഭിക്കാന്‍ കഴിയും.
മറ്റൊരു കാര്‍ഗോ കോംപ്ലക്സ് പ്രവൃത്തി ത്വരിതഗതിയില്‍ നടക്കുകയാണ്. ഇതിന് 5,800 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 55,000 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യുവാനുള്ള ശേഷിയുമുണ്ട്. ഈ വര്‍ഷംതന്നെ ഇതും പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.