പീരുമേട് കനത്ത മഴ; കൊക്കയാറിൽനിന്ന് 10 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും

തൊടുപുഴ: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ ജില്ലാ ഭരണകൂടം മാറ്റി പാർപ്പിക്കും. 10 കുടുംബങ്ങളെ മാറ്റാനായി ക്യാമ്പ് തുറന്നു. പീരുമേട് ഭാഗത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് പീരുമേട് ഭാഗത്ത് മഴ ശക്തമായത്. 18 മില്ലിമീറ്റർ മഴയാണ് ഇന്ന് ഇവിടെ രേഖപ്പെടുത്തിയത്.

രണ്ട് ദിവസത്തേക്ക് മാത്രമായാണ് താൽക്കാലിക ക്യാമ്പ് തുറന്നത്. തിങ്കളാഴ്ചയോടെ മേഖലയിൽ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 35 പേരാണ് ക്യാമ്പുകളിലേക്ക് മാറാൻ തയാറെടുക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ പേരെ മാറ്റാനുള്ള തയാറെടുപ്പുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - 10 families from Idukki Kokkayar will be shifted to relief camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.