കോഴിക്കോട്: സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്ന് 10കിലോ വരുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ മൂന്നാം പ്രതി ഉടൻ അറസ്റ്റിലാവുമെന്ന് അന്വേഷണസംഘം. പിടിയിലാവാനുള്ള പർവീൺ സിങ്ങിെൻറ താമസകേന്ദ്രം സംബന്ധിച്ചതുൾപ്പെടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
ഇയാളെ അറസ്റ്റുചെയ്യാൻ പൊലീസ് സംഘം ഉടൻ രാജസ്ഥാനിലേക്ക് പോകും. കേസിലെ ഒന്നും രണ്ടും പ്രതികളായ രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്രസിങ് (27), പങ്കജ് സിങ് രജപുത് (23) എന്നിവരാണ് ഇതിനകം അറസ്റ്റിലായത്. ഇവരിൽനിന്ന് എട്ട് കിലോയിലേറെ വരുന്ന ആഭരണങ്ങൾ കണ്ടെടുത്തിരുന്നു.
ബാക്കിയുള്ള ആഭരണങ്ങൾ ഒളിവിൽ കഴിയുന്ന പർവീൺ സിങ്ങിെൻറ പക്കലാണെന്നാണ് പിടിയിലായവർ മൊഴി നൽകിയതെന്ന് കസബ സി.ഐ യു.കെ. ഷാജഹാൻ പറഞ്ഞു.
ഏപ്രിൽ മൂന്നിന് രാത്രിയാണ് കല്ലായിയിലെ സ്വർണ വ്യാപാരിയുടെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിൽ വൻ കവർച്ച നടന്നത്. ഫ്ലാറ്റിൽ കയറിയയാൾ ജിതേന്ദ്രസിങ്ങിനെ കുത്തിപ്പരിക്കേൽപിച്ച് പത്തുകിലോ സ്വർണാഭരണം കവർന്നുവെന്നായിരുന്നു കസബ പൊലീസിന് ലഭിച്ച പരാതി.
പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജിതേന്ദ്രസിങ്ങിനെ ശാസ്ത്രീയമായി ചോദ്യം ചെയ്തതോെട കവർച്ച ആസൂത്രണത്തിൽ ഇയാൾക്കുള്ള പങ്ക് വ്യക്തമായി. ഫ്ലാറ്റിലേയും സമീപ ഭാഗങ്ങളിലെയും സി.സി.ടി.വി കാമറ ദൃശ്യങ്ങളും സംഭവ സമയത്തെ ഫോൺ കോളുകളും പരിശോധിച്ചതോെട പ്രതികളെക്കുറിച്ചുള്ള സൂചനയും ലഭിച്ചു.
അന്വേഷണത്തിൽ പങ്കജ് സിങ് രജപുത്, പർവീൺ സിങ് എന്നിവർ ഫ്ലാറ്റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് ജിതേന്ദ്രസിങ്ങിെൻറ സഹായത്തോടെ കവർച്ച നടത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
സംഭവ ദിവസം രാത്രി ജിതേന്ദ്രസിങ് ഒപ്പം ഫ്ലാറ്റിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെ ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചും ഫ്ലാറ്റിനുള്ളിലെ സി.സി.ടി.വി കാമറ ഓഫാക്കിയുമാണ് കവർച്ചക്ക് ഒത്താശ ചെയ്തത്. കവർച്ചക്കുശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ സ്വന്തം ശരീരത്തിൽ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി മൽപ്പിടിത്തം നടത്തി കവർച്ച ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാണെന്നും ബോധ്യമായതോടെ ഇയാളെ അറസ്റ്റുചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ പരിശോധനക്കൊടുവിൽ ഗോവയിൽ നിന്ന് പിന്നീട് പങ്കജ് സിങ് രജപുതിനെ പിടികൂടുകയും മുംബൈയിലുള്ള ഇദ്ദേഹത്തിെൻറ ഭാര്യ വീടിനടുത്തെ വിശാൽ ഘട്ട് മലമുകളിലെ പത്തോളം കുടുംബ സുഹൃത്തുക്കളുടെ വീട്ടിൽ ഒളിപ്പിച്ച എട്ടുകിലോ സ്വർണം കണ്ടെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.