പൂന്തുറ: കടല്‍ വിഴുങ്ങുന്ന കരക്കായുള്ള മത്സ്യത്തൊഴിലാളികളുടെ അതീജിവന സമരത്തിന് ഇന്ന് നൂറു നാള്. പ്രതിഷേധം ശക്തമാക്കി കരക്കൊപ്പം കടലിലും ഉപരോധം തീര്‍ത്താണ് നൂറാം ദിവസത്തെ പ്രതിഷേധം. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളുമായി കടലിലൂടെ വിഴിഞ്ഞത്ത് എത്തി കടലില്‍ ഉപരോധം തീര്‍ക്കും.
കടലിനും കരം കൊടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ കുേറക്കാലമായി കടലിലും തീരത്തും ഒടുങ്ങാത്ത ദുരിതമാണ് പേറുന്നത്. സ്വജീവൻ മറന്ന് പ്രളയകാലത്ത് നാടിന്റെ രക്ഷകരായി മാറിയ കടലിന്റെ മക്കളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താൻ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നതിന്റെ അമര്‍ഷത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ഓരോ കടലാക്രമണവും തീരത്ത് നാശം വിതക്കുകയും സ്വരുക്കൂട്ടിയതെല്ലാം നക്കിയെടുക്കുകയും ചെയ്യുമ്പോള്‍ സാന്ത്വനിപ്പിക്കാനെന്ന പേരില്‍ തീരങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ ഉൾപ്പെെടയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആഗോളതാപനത്തെയും കാലം തെറ്റിയ കാലാവസ്ഥയെയും കുറ്റം പറഞ്ഞാണ് തടിയൂരിയിരുന്നത്.
ഇത് സത്യമാെണന്ന് വിശ്വസിച്ചിരുന്നവര്‍ തങ്ങളുടെ ജീവനും ജീവിനോപാധിയും കിടപ്പാടവും നഷ്ടമാക്കുന്നതിന്റെ പിന്നിലെ യാഥാർഥ്യം തുറമുഖത്തിനായി വിഴിഞ്ഞത്ത് കടലിനുള്ളില്‍ നടക്കുന്ന ട്രഡ്ജിങ്ങാെണന്ന് തിരിച്ചറിയാന്‍ തുടങ്ങിയതോടെയാണ് തെരുവിലേക്ക് ഇറങ്ങിയത്. സമരം ദിവസങ്ങള്‍ നീണ്ടുപോയിട്ടും പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതിൽ അമർഷം ശക്തമാണ്.
മൂന്നുവര്‍ഷത്തിനിടെ ആയിരത്തിലധികം വീടാണ് ജില്ലയുടെ തീരങ്ങളില്‍ തകര്‍ന്നുവീണത്. ഇവരിൽ മിക്കവരും ദുരിതം പേറി ഇന്നും ദുരിതാശ്വാസക്യാമ്പുകളിലും വാടകവീടുകളിലുമാണ് കഴിയുന്നത്. തീരം നഷ്ടമാവുന്നതിനാൽ പരമ്പരാഗത മത്സ്യബന്ധനം നടത്താനോ കടലിൽ വള്ളം ഇറക്കാനോ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. തീരത്തും കടലിലും മത്സ്യത്തൊഴിലാളികള്‍ ഉപരോധം തീര്‍ത്തതോടെ കടലില്‍ ട്രഡ്ജിങ് മുടങ്ങുകുംയും കടല്‍ ഉള്‍വലിഞ്ഞ് വ്യാപകമായി തീരം മടങ്ങിവരുകയും ചെയ്തത് പരമ്പരാഗത മത്സ്യബന്ധനത്തിന് സഹായകമായിട്ടുണ്ട്. ട്രഡ്ജിങ് നിലച്ചതോടെ തീരക്കടലില്‍ ദിവസങ്ങളായി മത്സ്യങ്ങളുടെ ചാകരയാണ്. നെയ്മത്തി ഉൾെപ്പടെ മത്സ്യങ്ങള്‍ വീണ്ടും കാര്യമായി തീരക്കടലിലേക്ക് തിരികെ എത്തിത്തുടങ്ങി. തീരക്കടലില്‍നിന്ന് പച്ചമത്സ്യം എത്താന്‍ തുടങ്ങിയതോടെ തമിഴ്നാട്ടില്‍നിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തുന്ന മത്സ്യങ്ങളുടെ വരവും കുറഞ്ഞു. മണ്‍സൂണ്‍ കാലത്ത് ഇളകി മറിയുന്ന കടല്‍ അടിച്ചുകയറുകയും തീരങ്ങളില്‍ നിന്ന് മണ്ണ് എടുത്ത് തെക്കോട്ട് ഒഴുകുകയും മണ്‍സൂണ്‍ കഴിയുന്നതോടെ തിരിച്ചടിച്ച് എടുത്ത മണല്‍ തീരത്തുതന്നെ കൊണ്ടുവന്ന് ഇടുകയും ചെയ്യുന്ന സ്വാഭാവിക പ്രക്രിയയാണ് നൂറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികളുടെയും ജീവിതം നിര്‍ണയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.