തിരുവനന്തപുരം: 13 ജില്ലകളിലെ 1038 വില്ലേജുകളെ പ്രളയ-ഉരുൾപൊട്ടൽ ബാധിത വില്ലേജുകള ായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകളെല്ലാ ം പ്രളയബാധിതമാണെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 66 താലൂക്കുകളാണ് പ്രളയബാധിതം. കൂടുതൽ വിേല്ലജുകൾ പ്രളയ-ഉരുൾപൊട്ടൽ ബാധിതമായത് തൃശൂർ ജില്ലയ ിലാണ്. ഏഴ് താലൂക്കുകളിലെ 214 വില്ലേജുകളാണ് ഇൗ ഗണത്തിൽ. കുറവ് കൊല്ലത്താണ്. മൂന്ന് താലൂക്കുകളിലെ അഞ്ച് വില്ലേജുകൾ.
മലപ്പുറത്ത് 137ഉം കോഴിക്കോട് 114ഉം വയനാട്ടിൽ 60ഉം കണ്ണൂരിൽ 90ഉം വില്ലേജുകളാണ് ദുരിത-ഉരുൾപൊട്ടൽ ബാധിതമായുള്ളത്. ഇൗ വില്ലേജുകൾ അടിസ്ഥാനപ്പെടുത്തിയാവും ദുരിത ബാധിതർക്കുള്ള സർക്കാറിെൻറ പുനരധിവാസ-സഹായ പദ്ധതികളുണ്ടാവുക. കഴിഞ്ഞ പ്രളയത്തിൽ 1259 പ്രളയബാധിത വില്ലേജുകളാണ് ഉുണ്ടായിരുന്നത്.
പ്രളയബാധിത വില്ലേജുകൾ അടയാളപ്പെടുത്തി റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ കഴിഞ്ഞതവണത്തെ േപാലെ ഇക്കുറിയും ഇൗ മേഖലകളിൽ ബാങ്കുകളുടെ ആശ്വാസ നടപടികളുണ്ടാകുെമന്ന് സംസ്ഥാന തല ബാേങ്കഴ്സ് സമിതി അറിയിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചതോടെ കാർഷിക വായ്പകൾക്കുള്ള മൊറേട്ടാറിയത്തിനടക്കം വഴി തുറക്കുകയാണ്.
പ്രളയദുരിതാശ്വാസവുമായി ബന്ധെപ്പട്ട് ദുരന്തബാധിത കുടുംബത്തിന് നൽകുന്ന 10000 രൂപയുടെ അടിയന്തര ധനസഹായം സെപ്റ്റംബർ ഏഴിനകം കൊടുത്ത് തീർക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ വിശദ ഉത്തരവ് പുറപ്പെടുവിച്ചു. അർഹരായ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രളയത്തിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ കഴിഞ്ഞ പ്രളയകാലത്തെ മാനദണ്ഡങ്ങളാണ് ഇക്കുറിയും ബാധകമാക്കുക. ഇത് സംബന്ധിച്ചും സർക്കാർ വിശദ ഉത്തരവിറക്കിയിട്ടുണ്ട്. വീടുകളുടെ നഷ്ടപരിഹാര മാനദണ്ഡങ്ങളും ഇതോടൊപ്പമുണ്ട്. സംസ്ഥാനത്ത് 43 ക്യാമ്പുകളിലായി 777 കുടുംബങ്ങളിലെ 2631 പേരാണ് ഇപ്പോൾ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഏറ്റവുംകൂടുതൽ പേർ ക്യാമ്പുകളിലുള്ളത് മലപ്പുറത്താണ്. 263 കുടുംബങ്ങളിലെ 923 പേർ. വയനാട്ടിൽ 488 പേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.