മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ചൊവ്വാഴ്ച 1200 ദിനം പൂര്‍ത്തിയാകവേ ഇതുവരെ പിടികൂടിയത് 185.3 കിലോ സ്വര്‍ണം. തനി സ്വര്‍ണമായതിനാല്‍ ഇന്നത്തെ നിലയില്‍ ഇതിന്റെ മൂല്യമാകട്ടെ 93.02 കോടി രൂപയും. എയര്‍ കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവരാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്.
മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരില്‍ സ്വര്‍ണക്കടത്ത് കൂടുതലാണ്. ഈ വര്‍ഷം ഇതുവരെ ആറ് വനിതകള്‍ ഉള്‍പ്പെടെ 16 പേര്‍ സ്വര്‍ണക്കടത്തിന് പിടിയിലായിട്ടുണ്ട്. 13.97 കിലോ സ്വര്‍ണമാണ് ഈ വര്‍ഷം പിടികൂടിയത്. വിമാനത്താവളം ഉദ്ഘാടനം ചെയ്ത് 17ാം ദിവസമായ 2018 ഡിസംബര്‍ 25 മുതല്‍ 2021 ഡിസംബര്‍ വരെയായി പിടികൂടിയത് 171.33 കിലോ സ്വര്‍ണമാണ്. ആദ്യമായി പിടികൂടിയത് 2.292 കിലോ സ്വര്‍ണമായിരുന്നു.
വിമാനത്തിന്റെ ശുചിമുറിയിലെ മാലിന്യത്തിലും സ്വര്‍ണം കണ്ടെത്തിയിരുന്നു. സ്വര്‍ണത്തിനുപുറമെ നിരവധിതവണ കോടികളുടെ യു.എസ് ഡോളര്‍, യു.എ.ഇ ദിര്‍ഹം, സൗദി റിയാല്‍, യൂറോ തുടങ്ങിയ വിദേശ കറന്‍സികള്‍, ഹാഷിഷ് ഓയില്‍, നിരോധിത സിഗരറ്റുകള്‍ എന്നിവയും കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.