തിരുവല്ല: മണിമലയാറ്റിൽ ചാടി ആത്മഹത്യക്കൊരുങ്ങിയ യുവതിയെ 14കാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി. കുറ്റൂർ തെങ്ങേലി പാപ്പനാവേലിൽ വീട്ടിൽ ബാബു-ആൻസി ദമ്പതികളുടെ മകൻ ആൽബിൻ എന്ന എട്ടാം ക്ലാസുകാരനാണ് കുന്നന്താനം പുളിന്താനം സ്വദേശിനിയെ (39) രക്ഷിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് ആറ്റിലേക്ക് ചാടുന്നത് നദിയുടെ ഇക്കരെ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന ആൽബിൻ കാണുകയായിരുന്നു. തുടർന്ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സഞ്ചുവും ആൽബിെൻറ പിതാവ് ബാബുവും ചേർന്ന് യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതി കഴിഞ്ഞ ദിവസം മരിച്ച കുടുംബസുഹൃത്തിെൻറ സംസ്കാര ചടങ്ങിന് വേണ്ടിയാണ് തിരുവല്ലയിൽ എത്തിയത്.
ഒരുവർഷം മുമ്പ് മണിമലയാറ്റിലൂടെ ഒഴുകി വന്ന വയോധികയെ രക്ഷപ്പെടുത്തിയത് ആൽബിെൻറ പിതാവ് ബാബുവും സുഹൃത്തും ചേർന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.