പൊലീസിൻറെ മാധ്യമ​വേട്ട: ഡി.ജി.പി ഓഫിസിന് മുന്നിൽ പ്രതിഷേധം നാളെ

തിരുവനന്തപുരം: വാർത്ത പ്രസിദ്ധീകരിച്ചതിൻറെ പേരിൽ 'മാധ്യമം' ലേഖകൻ അനിരു അശോകൻറെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച്​ നീക്കത്തിനെതിരെ കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫിസിന് മുന്നിൽ നാളെ പ്രതിഷേധം നടത്തും.

രാവിലെ 11.15 ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ ഡി.ജി.പി ഓഫിസിനു മുന്നിൽ നടത്തുന്ന പ്രതിഷേധ സമരം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.

യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജി അധ്യക്ഷതവഹിക്കും. ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് സി. ശിവൻകുട്ടി, സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കളും മുതിർന്ന പത്രപ്രവർത്തകരും പങ്കെടുക്കും. രാവിലെ 11 ന് മാനവീയം വീഥിയിൽ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും. പൊലീസിൻറെ മാധ്യമ​വേട്ടക്കെതിരെ  എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തും. 

Tags:    
News Summary - Police media hunt: Protest in front of DGP office tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.