പിറന്നാൾ ദിനത്തിൽ 14കാരി വീട്ടിൽ മരിച്ച നിലയിൽ

തിരുവമ്പാടി: പിറന്നാൾ ദിനത്തിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ തരണിയിൽ സാബു-റെനി ദമ്പതികളുടെ മകൾ ലിബ്സ മരിയ സാബു (14) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.

ലിബ്സയുടെ 14ാം ജന്മദിനമായിരുന്നു ഇന്ന്. രാവിലെ തൊട്ടടുത്ത വീടുകളിൽ എത്തി പിറന്നാൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തിരുന്നു. തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.