തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ നടപടികൾ കടുപ്പിച്ച് കേരള പൊലീസ്. സംഘടനയെ നിരോധിച്ച സാഹചര്യത്തിൽ നടപടികൾ കൂടുതൽ കർക്കശമാക്കാനുള്ള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 155 പേരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകളാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.
തിരുവനന്തപുരം സിറ്റി - 25, 64
തിരുവനന്തപുരം റൂറൽ - 25, 157
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറൽ - 15, 150
പത്തനംതിട്ട -18, 138
ആലപ്പുഴ - 16, 124
കോട്ടയം - 27, 411
ഇടുക്കി - 4, 36
എറണാകുളം സിറ്റി - 8, 74
എറണാകുളം റൂറൽ - 17, 47
തൃശൂർ സിറ്റി - 12, 19
തൃശൂർ റൂറൽ - 22, 24
പാലക്കാട് - 7, 89
മലപ്പുറം - 34, 205
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറൽ - 29, 93
വയനാട് - 7, 115
കണ്ണൂർ സിറ്റി - 26, 75
കണ്ണൂർ റൂറൽ - 9, 26
കാസർകോട് - 6, 61
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.