തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ബമ്പര്‍ നറുക്കെടുത്തു. XD 236433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 16 കോടി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്.രണ്ടാം സമ്മാനം ഒരു കോടി വീതം പത്തു പേര്‍ക്കും മൂന്നാം സമ്മാനം ഒരുലക്ഷം വീതം 20 പേര്‍ക്കുമാണ്.
XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി വീതം ലഭിച്ചത്. നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ല്‍ ലഭിക്കും.
കഴിഞ്ഞ തവണ ടിക്കറ്റ് വില 300 രൂപയും ഒന്നാം സമ്മാനം 12 കോടി രൂപയുമായിരുന്നു. ഇത്തവണ ഒന്നാം സമ്മാനം 16 കോടിയാക്കി ഉയർത്തിയപ്പോൾ ടിക്കറ്റ് വില 400 രൂപയാക്കി. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്തവണത്തെ ക്രിസ്മസ് - പുതുവത്സര ബമ്പറിന്‍റേത്. സെപ്റ്റംബറിലെ ഓണം ബമ്പറിന്റേതായിരുന്നു ഏറ്റവും കൂടിയ സമ്മാനം. 25 കോടിയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.