കൊച്ചി: എറണാകുളം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടു കുട്ടികൾ ഉൾപ്പെടെ 17 പേർ ആശുപത്രിയിൽ ചികിത്സ തേടി. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒമ്പതും പിന്നീട് പതിനേഴും ആയി ഉയർന്നു. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധയേറ്റ ഒമ്പതുപേർ കുന്നുകര എം.ഇ.എസ് കോളജ് വിദ്യാർഥികളാണ്.
തിങ്കളാഴ്ച വൈകീട്ട് ഹോട്ടലിൽനിന്ന് കുഴിമന്തിയും അൽഫഹമും ഷവായയും കഴിച്ചവരെയാണ് ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്ക് പ്രശ്നമില്ല. മാംസം കഴിച്ചതാണ് വിഷബാധക്കിടയാക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.