കേരള പൊലീസിലെ 17 എസ്.പിമാർക്ക് ഐ.പി.എസ്

തിരുവനന്തപുരം: 2021, 2022 വർഷങ്ങളിലെ ഐ.പി.എസ് ഒഴിവുകളിലേക്ക് കേരള പൊലീസിൽ നിന്ന് എസ്.പിമാരെ തെരഞ്ഞെടുത്തു. 2021ലേക്ക് 12പേരുടെ പട്ടികയാണ് അംഗീകരിച്ചത്. 2022ലേക്ക് അഞ്ചുപേരെയും തെരഞ്ഞെടുത്തു.

ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ മൂന്നുപേരുടെ പട്ടിക തിരിച്ചയച്ചു. ഇതിൽ ഒരാൾ വാളയാർ കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉൾപ്പെട്ടയാളാണ്.

ഐ.പി.എസ് ലഭിച്ചവർ (2021): കെ.കെ. മാർക്കോസ്, എ. അബ്ദുൽ റഷി, പി.സി. സജീവൻ, വി.ജി. വിനോദ് കുമാർ, പി.എ. മുഹമ്മദ് ആരിഫ്, എ. ഷാനവാസ്, എസ്. ദേവമനോഹർ, കെ. മുഹമ്മദ് ഷാഫി, ബി. കൃഷ്ണകുമാർ, കെ. സലീം, ടി.കെ. സുബ്രഹ്മണ്യൻ, കെ.വി. മഹേഷ് ദാസ്.

2022: കെ.കെ. മൊയ്തീൻകുട്ടി, എസ്.ആർ. ജ്യോതിഷ് കുമാർ, വി.ഡി. വിജയൻ, പി. വാഹിദ്, എം.പി. മോഹനചന്ദ്രൻ നായർ.

Tags:    
News Summary - 17 SPs of Kerala Police got IPS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.